ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കൊച്ചി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. സമന്വയ എന്ന പേരിൽ കൊച്ചി ഇൻഫോ പാർക്ക് ‘ഫോർ പോയിൻ്റ്സ് ബൈ ഷെരാട്ടൻ’ ഹോട്ടലിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം നിർവഹിച്ചു.
കോളേജിൻ്റെ പത്താം വർഷികാഘോഷങ്ങളുടെ ഭാഗമായാണ് അലുംനി അസോസിയേഷൻ വിവിധ ചാപ്റ്ററുകൾ രൂപീകരിക്കുന്നത്. ജോൺ മാത്യു പ്രസിഡൻ്റും അബദ് ഫസൽ സെക്രട്ടറിയുമായി കൊച്ചി ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ചുമതലയേറ്റു. മെക്കാനിക്കൽ വിഭാഗം അധ്യാപകൻ റോഷൻ ഡേവിഡ് ആണ് സ്റ്റാഫ് കോ ഓർഡിനേറ്റർ.
പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, പ്രൊഫ. എൻ ആർ പ്രേമകുമാർ, ഹിങ്സ്റ്റൻ സേവ്യർ, കാതറിൻ ജെ നേരെവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

