പുരസ്കാരം : പ്രശസ്ത മോഹിനിയാട്ടം നർത്തകി പദ്മ ശ്രീ കലാമണ്ഡലം സത്യഭാമയുടെ സ്മരണാർത്ഥം, ഷൊർണൂർ മാനസ കൾച്ചറൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘ മാനസ മോഹിനിയാട്ടം പുരസ്കാരം – “ലാസ്യമുദ്ര” ‘ ഈ വർഷംപ്രശസ്ത നർത്തകിയും നൃത്തസംവിധായികയും അദ്ധ്യാപകയുമായ കലാമണ്ഡലം പ്രഷീജ ഗോപിനാഥിനെ തിരഞ്ഞെടുത്തു.
കലാമണ്ഡലം ശൈലിയെ പരിരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമാക്കിക്കൊണ്ട് 4വർഷമായി ഏർപ്പെടുത്തിവരുന്നതാണ് ഈ അവാർഡ്. കലാമണ്ഡലം ശൈലിയുടെ ഉപജ്ഞാതാവായി അറിയപെടുന്ന സത്യഭാമയുടെ ശിഷ്യയായ കലാമണ്ഡലം ശൈലിയുടെ കാവലാളായി വർത്തിച്ചിരുന്ന കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ ശിഷ്യയാണ് കലാമണ്ഡലം പ്രഷീജ ഗോപിനാഥ്. മൂന്നരപതിറ്റാണ്ടായി അരങ്ങിൽ പ്രവർത്തിച്ചുവരുന്ന പ്രശ്സ്തയായ ഈ നർത്തകി,
ശൈലീശുദ്ധി പരിരക്ഷിക്കുന്നതോടൊപ്പം മോഹിനിയാട്ടത്തിൽ പുതിയ ഇനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹിനിയാട്ട നൃത്തരംഗത്ത് ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ കലാകാരിയെതേടി
കഴിഞ്ഞവർഷം മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഏർപ്പെടുത്തിയ വി എസ് ശർമ്മ എൻ്റോമെൻ്റും ലഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി ഇരിങ്ങാലക്കുടയിൽ ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്തകലാലയം നടത്തിവരുന്നു.
പ്രശസ്തി പത്രവും മൊമെൻ്റോയും പതിനൊന്നായിരത്തി ഒരുനൂറ്റിപതിനൊന്ന് (11,111) രൂപയും അടങ്ങുന്ന പുരസ്കാരം മെയ് 9മുതൽ ഷൊർണൂരിൽ നടക്കുന്ന ‘മാനസ ദേശീയ നൃത്ത സംഗീതോത്സവ’ത്തിൻ്റെ അവസാനദിവസമായ മെയ്11ന് പാലക്കാട് എം പി ശ്രീ വി കെ ശ്രീകണ്ഠൻ സമ്മാനിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


