ദുക്റാന തിരുനാൾ സ്വാഗതസംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലായ് 3-ാം തിയതി, വ്യാഴാഴ്ച്ച ഊട്ടുനേർച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ദുക്റാന തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച കത്തീഡ്രൽ വികാരി ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.



തിരുനാൾ ജനറൽ കൺവീനറും, കൈക്കാരനുമായ ബാബു ജോസ് പുത്തനങ്ങാടി, കൈക്കാരൻമാരായ പി. ജെ. തിമോസ് പാറേക്കാടൻ, സി. എം പോൾ ചാമപറമ്പിൽ, ജോമോൻ തട്ടിൽമണ്ടി ഡേവി, തിരുനാൾ ജോ. കൺവീനർമാരായ ഷാജു പന്തലിപ്പാടൻ, ജിജി പള്ളായി, രഞ്ചി അക്കരക്കാരൻ, ജോസ് ജി. തട്ടിൽ, പബ്ലിസിറ്റി കൺവീനർ പി.ടി. ജോർജ്ജ്, ജോയിൻ്റ് കൺവീനർ ജോബി പള്ളായി, വിവിധ കമ്മറ്റി കൺവീനർമാർ, ജോ. കൺവീനർമാർ എന്നിവരും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page