ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആത്മ ആയൂർവേദ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ ആയൂർവേദ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കത്തിഡ്രൽ വികാരി ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. കത്തിഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്, ഡോ.രവി മൂസ്, ജനറൽ കൺവിനർ ബാബു ആന്റണി, ജോ. കൺവിനർ പൗലോസ് താണിശേരിക്കാരൻ, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു. അഞ്ഞൂറോളം പേർക്ക് സൗജന്യമായി ആയൂർവേദ മരുന്നുകളും കർക്കിടക കഞ്ഞിയും വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

