ഇരിങ്ങാലക്കുട : കേരളത്തിലെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും വേഗത്തിൽ പാസ്പോർട്ട് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്ന ജില്ലയായി തൃശ്ശൂർ റൂറൽ പോലീസ് മാറിയിരിക്കുന്നു. ശരാശരി 1 ദിവസം കൊണ്ട് വെരിഫിക്കേഷൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ നേട്ടത്തിന് പിന്നിൽ. പാസ്പോർട്ട് വെരിഫിക്കേഷനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും അവർക്ക് നിരന്തരമായ മാർഗനിർദേശം നൽകുകയും ചെയ്തതാണ് ഈ നേട്ടം കൈവരിച്ചത്.
പാസ്പോർട്ട് എടുക്കുന്നതിനായി നൽകുന്ന അപേക്ഷകൾ അന്നേ ദിവസം തന്നെ തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ഓഫീസിൽ എത്തുകയും അപേക്ഷകളുടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് ഫീൽഡ് വേരിഫിക്കേഷനായി പോലീസ് സ്റ്റേഷനുകളിലേക്ക് അന്നു തന്നെ അയക്കുകയും പോലീസ് സ്റ്റേഷനിൽ നിന്നും തിരിച്ച് ജില്ല പോലീസ് ആസ്ഥാനത്ത് എത്തുന്ന ഫയൽ വെരിഫിക്കേഷനു ശേഷം പാസ്പോർട്ട് ഓഫീസിലേക്ക് കൈമാറുയാണ് ചെയ്യുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

