ഇന്ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ അപകടമുണ്ടാക്കിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ജീവനക്കാരൻ സ്പിരിറ്റ് കേസിലെയും വധശ്രമ കേസിലെയും പ്രതി
ഇരിങ്ങാലക്കുട : ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയോഗിക്കുന്ന ബസുകൾക്കെതിരെയും ബസ് ഉടമകൾക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.
ബുധനാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ റോങ് സൈഡായി വന്ന മഹാദേവ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് ബസ് ജീവനക്കർ അവിടെ തർക്കം ഉണ്ടാക്കിയിരുന്നു. ഇരിങ്ങാലക്കുട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു, ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
ഈ കേസിലെ പ്രതിയായ ആളൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സലസ്റ്റിൻ (33) എന്നയാൾക്ക് നോട്ടീസ് നൽകി. ഇയാൾ ആളൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2016 ൽ സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന കേസിലും, 2021 ൽ മാള പോലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും, 2022 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും പ്രതിയുമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

