ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ നീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
സെപ്തംബർ 22 മുതൽ ഒക്ടോബർ 02 വരെ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ പ്രത്യേകം സജ്ജമാക്കിയ കലാസംഗമ സരസ്വതീ മണ്ഡപ വേദിയിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 700ൽ പരം കലാകാരന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്. ദിവസവും വൈകിട്ട് 5:30 മുതൽ 9:30 വരെയാണ് പരിപാടികൾ.
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം രാഘവൻ മുളങ്ങാടൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജി എസ് രാദേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം സ്വാഗതവും അഡ്വ. കെജി അജയകുമാർ നന്ദിയും പറഞ്ഞു.
അമൃതവർഷിണി തിരുവാതിര ടീം മാപ്രാണം, ത്രയംബകം കലാസമിതി താഴെക്കാട് എന്നിവരുടെ തിരുവാതിരക്കളി, സപ്തസ്വര സംഗീത വിദ്യാലയം മാടായിക്കോണം ശാസ്ത്രീയ സംഗീതം, സാന്ദ്ര സുധീഷ്, റിമ ദാസ് തൃപ്രയാർ എന്നിവരുടെ മോഹിനിയാട്ടം, നിത ഹരീഷ് നാട്യ മയൂരി കലാക്ഷേത്രം കൊടുങ്ങല്ലൂർ ഭരതനാട്യം, ശരണ്യ മുരളി തൃശ്ശൂർ, ഡോ. കവിത എന്നിവരുടെ കുച്ചിപ്പുടി, രമ്യ രാജേഷ് എം മാപ്രാണം ഭജനാമൃതം, ഡോക്ടർ ബിജു ബാലകൃഷ്ണൻ നന്തിക്കര ഗാനാമൃതം എന്നിവയാണ് ഒന്നാം ദിവസത്തെ പരിപാടികൾ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


