മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നേത്രപരിശോധന ക്യാമ്പും, രക്ത ദാന ക്യാമ്പും നടത്തി

മൂർക്കനാട് : സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ.എം.എയുടെയും, നാഷണൽ സർവീസ് സ്കീമിന്റെയും,നേതൃത്വത്തിൽ ജീവദ്യുതി പോൾ ബ്ലഡ് .ഡൊണേഷൻ ക്യാമ്പും, ആര്യ ഐ കെയർ ചേർപ്പുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി.

41-ാം വാർഡ് കൗൺസിലർ മായ അജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാനേജ്മെന്റ് ട്രസ്റ്റി പോളി അടിയാട്ടിപ്പറമ്പിൽ അധ്യക്ഷത വഹിക്കുകയും, സ്കൂൾ പ്രിൻസിപ്പൽ കെ എ വർഗീസ് മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു. എൻഎസ്എസ് ലീഡർ മാസ്റ്റർ കാർത്തിക് വിനോദ് നന്ദി രേഖപ്പെടുത്തി.

500 പേരുടെ നേത്രപരിശോധന നടത്തി. 40 പേർ രക്തം ദാനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജെയിംസ് ജോൺ പേങ്ങി പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ആശ ജി കിഴക്കേടത്ത് എന്നിവർ ആശംസകൾ നേർന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page