കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിൽ പഠനം കഴിഞ്ഞാൽ പിന്നെ കൈ തെളിയാൻ വേണ്ടി വേറെ പൈസ ചെലവാക്കേണ്ടി വരില്ല – ഗുണനിലവാരം ഉറപ്പെന്ന് മന്ത്രി ഗണേഷ് കുമാർ

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി സ്കൂൾ ഡ്രൈവിംഗ് പഠനത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ടെസ്റ്റിന് ശേഷം വാഹനം സധൈര്യത്തോടെ വീട്ടിലേക്ക് ഓടിച്ചു പോകാൻ കഴിയുന്ന രീതിയിലാണ് പരിശീലനം മുറകൾ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ.

പലപ്പോഴും ടെസ്റ്റിൽ വിജയിച്ചാൽ വീണ്ടും കൈ തഴക്കം വരുവാൻ ഡ്രൈവിംഗ് പഠനത്തിന് ചെലവായ തുകയോളം വീണ്ടും ചെലവാക്കി പരിശീലനം നേടേണ്ട അവസ്ഥ പലർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു കെഎസ്ആർടിസിയിൽ പഠനം പൂർത്തിയായാൽ ഇത് വേണ്ടിവരില്ലെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബസ് ബേ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണവും, കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ വഴി പഠനം ഇറങ്ങുന്നവർക്ക് 88.9% വിജയം എന്ന് മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ സഹകരണം മൂലം ഇപ്പോൾ കെഎസ്ആർടിസി ലാഭത്തിൽ ആണെന്നും ഇരിങ്ങാലക്കുട ഡിപ്പോയിലെ കഴിഞ്ഞദിവസത്തെ കളക്ഷൻ തന്നെ ഇതിന് ഉദാഹരണം ആണെന്നും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.

ഇരിങ്ങാലക്കുട എംഎൽഎയും മന്ത്രിയുമായ ഡോ, ആർ ബിന്ദു ആവശ്യപ്പെട്ട മൂന്ന് പുതിയ സർവീസുകൾ ഉടൻ കെഎസ്ആർടിസി ആരംഭിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരുന്ന അദ്ദേഹം പറഞ്ഞു. കൂടാതെ ബഡ്ജറ്റ് ടൂറിസത്തിന് മാത്രമായി ഇരിങ്ങാലക്കുടയ്ക്ക് ഒരു പ്രത്യേക ബസ് അനുവദിച്ചതായി ഗതാഗത മന്ത്രി . ഇനിമുതൽ ബഡ്ജറ്റ് ടൂറിസം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രതാരം മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസിഡറായി വരുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു ഇതിനായി തയ്യാറാക്കിയ ആദ്യ പരസ്യചിത്രം ഉടൻ പുറത്തിറങ്ങും . ഇന്ത്യയിൽ താനെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ആർട്ടിസിക്ക് പരസ്യം വരുന്നത് .

ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം എൽ എ എന്ന നിലയിൽ നടത്തിയ പ്രത്യേക അഭ്യർത്ഥന പ്രകാരം നവകേരള സദസ്സിൻ്റെ ഭാഗമായി അനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ചാണ് ബസ് ബേ – കം – ഓഡിറ്റോറിയം നിർമ്മിക്കുന്നത് എന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഡ്രൈവിങ് പരിശീലനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിങ് സ്‌കൂളുകള്‍, കെ.എസ്.ആര്‍.ടി.സി.ക്കു വന്‍ ലാഭമാണ് സമ്മാനിക്കുന്നത്. നിലവിൽ ചാലക്കുടി, ഗുരുവായൂർ സെന്ററുകളിൽ ഡ്രൈവിങ് സ്കൂ‌ൾ വിജയകരമായി പ്രവർത്തിക്കുന്നതിനു പിന്നാലെ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററിലും ഡ്രൈവിങ് സ്കൂ‌ൾ ആരംഭിച്ചത്.

ഡ്രൈവിംഗ് സ്കൂളിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം കണ്ഠേശ്വരത്തുള്ള ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ്റ്റാൻഡിൽ സജ്ജമാണെന്നുള്ളതാണ് പ്രധാന ഘടകം. വണ്ടികൾ ഓടിച്ചു പഠിക്കുന്നതിനും വാഹനങ്ങളുമായി എത്തുന്നവർക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും സ്ഥലവും, ഓഫീസ് ആരംഭിക്കുന്നതിനുള്ള കെട്ടിടവും നിലവിൽ ഇരിങ്ങാലക്കുടയിൽ ഉണ്ട്.

ടു, ത്രീ, ഫോർ വിലറുകൾക്കും ഹെവി വാഹനങ്ങൾക്കും സ്കൂളിൽ പരിശീലനം നൽകാനാണ് തീരുമാനം.

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകളിലെ പഠനം. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page