ശാന്തിനികേതൻ പബ്ലിക് സ്കൂൾ 33 -ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ 33 -ാം സ്കൂൾ വാർഷികം മിർത്ത് 26 ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് വിവീജ സേതു മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു .
SNES ചെയർമാൻ പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ SNES പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പാൾ ഹരീഷ് മേനോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് കെ. കെ. സജിതൻ, SMC ചെയർമാൻ പി. എസ്. സുരേന്ദ്രൻ , സ്‌കൂൾ ഹെഡ് ബോയ് ഹെൻട്രി ജസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിൽ മികവു പുലർത്തിയ പ്രതിഭകൾക്കും , ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, വിവിധ എൻഡോവ്മെൻ്റുകളും പുരസ്കാരങ്ങളും നൽകി. വൈസ് പ്രിൻസിപ്പാൾ ഗീത രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page