ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി 2026 ൽ എർപ്പെടുത്തിയ ഓർമ്മക്കുറിപ്പുകൾക്കുള്ള സാഹിത്യ പുരസ്കാരത്തിന് സജ്ന ഷാജഹാൻ തെരഞ്ഞെടുക്കപ്പെട്ടു. ഞാവൽപ്പഴ മധുരങ്ങൾ, മഴ എന്നീ കൃതികൾക്കാണ് പുരസ്കാരം.
സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ആതിര അംഗിരസ് , ഡോ. കെ.എം മഞ്ജുള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കടലാസ് തോണികൾ, സൗഹൃദപ്പടർപ്പിലൂടെ ഒരു വാക്സഞ്ചാരം എന്നീ കൃതിക്കാണ് ജൂറി പുരസ്കാരം ലഭിച്ചത്. 2026 ഏപ്രിൽ മാസത്തിൽതന്നെ സാഹിത്യ പുരസ്കാരം വീട്ടിലെ ലൈബ്രറി അങ്കണത്തിൽ സജ്ജീകരിക്കുന്ന പ്രൗഢമായ സാഹിത്യ വേദിയിൽ പുരസ്കാര സമർപ്പണം നൽകും.
കൂടാതെ വീട്ടിലെ ലൈബ്രറിയുടെ മാനദണ്ഡ നിർദ്ദേശപ്രകാരം ഓരോ വീടുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളവരിൽനിന്നും പതിനാറു പേരെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായവർ പങ്കെടുക്കുന്ന വേദിയിൽവെച്ച് ഇവരെയും പ്രത്യേകം ആദരിക്കും.
2026 ഏപ്രിൽ 18 ശനിയാഴ്‌ച കാറളം വീട്ടിലെ ലൈബ്രറി അങ്കണത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണം നൽകുമെന്ന് വീട്ടിലെ ലൈബ്രറി കോർഡിനേറ്റർ റഷീദ് കാറളം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും. കേരള സഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മുഖ്യാതിഥികളായി പ്രൊഫ് . നൂർ അഹമ്മദ് (കന്നഡ സാഹിത്യകാരൻ ), പ്രൊഫ് . റെയ്സൺ വര്ഗീസ് (മലയാളം വിവർത്തകൻ ) , പ്രൊഫ് . എൻ എസ് മഹന്തേഷ (കന്നഡ സാഹിത്യകാരൻ ), പ്രൊഫ .ആതിര ആർ രാഹുൽ (തമിഴ് വിവർത്തകൻ) എന്നിവരും റഷീദ് കാറളം, ദിവ്യ ബോസ് അശ്വനി, കെ എൻ രാമൻ മാസ്റ്റർ, സന, അഞ്ജു പി അർജ്ജുനൻ, ഷാഹിൽ പി ആർ, ഡോ. ഗീത നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുക്കുന്നു.
കവിയരങ്ങ്, സംസ്‌കാരിക സമ്മേളനം, പുരസ്‌കാര സമർപ്പണം, തെരഞ്ഞെടുത്ത ലൈബ്രറികൾക്കുള്ള ആദരം എന്നിവയുണ്ടാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

