ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രാദേശിക പള്ളികളിലും ക്രൈസ്തവ ഭവനങ്ങളിലും പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസാ കാർഡുമായി ബിജെപി ബൂത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ സമ്പർക്കം നടത്തി.
പ്രധാനമന്ത്രിയുടെ ആശംസാ കാർഡ് ഇരിങ്ങാലക്കുട കത്തിഡ്രൽ ദേവാലയ വികാരി പയസ് ചെർപ്പണത്തിന് നൽകി ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഈസ്റ്റർ ആശംസകൾ നേർന്നു. പാർട്ടി ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു,മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,മണ്ഡലം കമ്മറ്റിയംഗം ലിഷോൺ ജോസ് കട്ട്ളാസ്, ന്യൂനപക്ഷമോർച്ച ജില്ല സെക്രട്ടറി ഷാജുകണ്ടംകുളത്തി,മണ്ഡലം വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇതോടൊപ്പം നിയോജകമണ്ഡലത്തിലെ പ്രാദേശിക പള്ളികളിലും, ബൂത്തുകൾ കേന്ദ്രീകരിച്ച് ക്രൈസ്തവ ഭവനങ്ങളിലും പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസാകാർഡുമായി ബിജെപി ബൂത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ സമ്പർക്കം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com