ഇരിങ്ങാലക്കുട : വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിജി കൊണ്ടുവന്ന 33% വനിതാസംവരണ ബില്ലിനെ പാർലമെൻറിലും നിയമസഭകളിലും വോട്ട് ചെയ്തത് പരാജയപ്പെടുത്തിയതോടെ കോൺഗ്രസ്സ്, സി.പി.ഐ.എം ഉൾപ്പെടെയുള്ള പാർട്ടികളുടെ സ്ത്രീവിരോധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മോഡി സർക്കാർ കൊണ്ടുവന്ന വനിതാസംവരണ ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷം തള്ളിക്കളഞ്ഞതിലൂടെ രാജ്യത്തെ 70 കോടി സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ പുറം തിരിഞ്ഞ് നിന്ന് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
2023 -ലെ വനിതാസംവരണ നിയമത്തെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രതിപക്ഷം അത് നടപ്പാക്കാൻ ആവശ്യമായ ബില്ല് പാർലമെൻ്റിൽ വന്നപ്പോൾ അവർ തനിനിറം പുറത്ത് എടുത്ത് വനിതകളെ ചതിച്ചിരിക്കുകയാണ്. ഇതിനെതിരെ സ്ത്രീസമൂഹം ഉണർന്ന് വരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകത യാണെന്ന് മഹിളാ മോർച്ച ഓർമ്മിപ്പിച്ചു.
പതിറ്റാണ്ടുകളായി പാർലമെൻ്റിൽ സീറ്റുകളുടെ എണ്ണം 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കെ ആ അവസ്ഥ മാറ്റിയെടുത്ത് ലോകസഭയിലെ സീറ്റ് പരമാവധി 850 ആയി വർദ്ധിപ്പിക്കണമെന്ന മോദിജി സർക്കാരിന്റെ നിർദ്ദേശമാണ് സ്ത്രീവിരോധത്തിലൂടെ പ്രതിപക്ഷം പരാജയപ്പെടുത്തിയത്.
രാജ്യത്തെ ലോകസഭ മണ്ഡലങ്ങളെടുത്താൽ പല മണ്ഡലങ്ങളിലും 4 ലക്ഷത്തി ലേറെ ജനസംഖ്യയുണ്ട്. മറ്റു പല മണ്ഡലങ്ങളിലും 6 ലക്ഷത്തിനുമേലെയുള്ള ജനസംഖ്യയും ഈ അനിശ്ചിതത്വം മാറ്റിയെടുത്ത് വോട്ടു ചെയ്യുന്ന എല്ലാ പൗരന്മാർക്കും ഒരേ നിയമം പ്രാബല്യത്തിൽ വരുത്താനാണ് കേന്ദ്രസർക്കാർ പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലൂടെ അവതരിപ്പിച്ചത്. ഇതാണ് യോതൊരു നീതികരണവുമില്ലാതെ പ്രതിപക്ഷം തകർത്തുകളഞ്ഞത്. രാജ്യത്തോടുള്ള പ്രതിപക്ഷത്തിന്റെ ഈ കടുത്ത ജനവഞ്ചനയ്ക്കെതിരെ മഹിളാമോർച്ച ശക്തമായ രീതിയിലുള്ള പ്രചരണവും, ബോധവത്കരണവും നടത്തുവാൻ തീരുമാനിച്ചതായി വാർത്താ സമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു.
സ്റ്റേറ്റ് മഹിളാമോർച്ച സെക്രട്ടറി തുഷാര ഷിബു , ജില്ലാ മഹിളാമോർച്ച പ്രസിഡന്റ് രശ്മി ബാബു , ബി.ജെ.പി ജില്ലാ സെക്രട്ടറി റിമ പ്രകാശൻ, മഹിളാമോർച്ച ജനറൽ സെക്രട്ടറി സിന്ധു സനീഷ് , മഹിളാമോർച്ച ജനറൽ സെക്രട്ടറി സജിനി സന്തോഷ് എന്നിവർ ഇരിങ്ങാലക്കുട നമോ ഭവനിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

