ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിക്ക് സമീപമുള്ള പ്രിയ ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ . മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
മേയ് 13, 14, 15, 16, 17 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ആണ് പ്രഥമ ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടകമത്സരം അരങ്ങേറുക.
അശോകൻ ചരുവിൽ, വി.ഡി. പ്രേഠ പ്രസാദ്, അമ്പാടത്ത് ബാലൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ടി. ജി ശങ്കര നാരായണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ് വത്സല ബാബു, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു, കാറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശിവൻ കുട്ടി, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം പ്രസിഡൻ്റ് അഡ്വ. സി.കെ ഗോപി, ഖാദർ പട്ടപ്പാടം, ഡോ. കെ. രാജേന്ദ്രൻ, അഡ്വ. പി. മണികണ്ഠൻ, എ. എൻ. രാജൻ, ഡോ സോണി ജോൺ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

