ഇരിങ്ങാലക്കുട : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ, വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വ്യാപക ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താൽ ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ ഹർത്താൽ അനുകൂലികൾ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ കെഎസ്ആർടിസി ഉൾപ്പടെ എല്ലാ ബസ്സുകളും തടഞ്ഞു.
രാവിലെ 6:30 ഉള്ള മാനന്തവാടി , മെഡിക്കൽ കോളേജ് ബസ്സുകൾ തടഞ്ഞു. കൊടുങ്ങല്ലൂർ, തൃശ്ശൂർ, തൃപ്രയാർ, കാട്ടൂർ, ചാലക്കുടി, കൊടകര, മൂന്നു പീടിക ഭാഗത്തേക്കുള്ള ബസുകൾ ബസ്റ്റാൻഡിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു . രാവിലെ 7 മണിയോടെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ദിലീഷ് ടി യുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും കെഎസ്ആർടിസി ബസ്സുകളെ കടത്തിവിടുകയും ചെയ്തു. ഇത് ചെറിയതോതിൽ സമരാനുകൂലികളുമായി തർക്കത്തിൽ കലാശിച്ചു.

തങ്ങൾ നിർബന്ധമായി ബസ്സുകൾ തടയുന്നില്ലെന്നും പകരം ഹർത്താലിനോട് സഹകരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഹർത്താൽ ആനുകൂലുകൾ വാദിച്ചു . ഹർത്താലിൽ വാഹനഗതാഗതം തടസ്സപ്പെടില്ല എന്ന ധാരണയിൽ യാത്രയ്ക്കായി ബസ് സ്റ്റാൻഡിൽ എത്തിയവർ ഇതുമൂലം വലഞ്ഞു.
ബസ്റ്റാൻഡ് പരിസരത്തു നിന്നും ഹർത്താൽ അനുകൂലുകളെ ആദ്യം പോലീസ് നീക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് അറസ്റ്റ് ചെയ്തു നീക്കേണ്ടി വരും എന്ന് സൂചന നൽകുകയും ഇതിനു വേണ്ടി രാവിലെ 8 മണിയോടെ പോലീസ് വാഹനം എത്തുകയും ചെയ്തു.

തുടർന്ന് ഹർത്താൽ അനുകൂലികൾ ബസ്റ്റാൻഡിൽ മുദ്രാവാക്യം വിളിക്കുകയും ചെറു പ്രകടനമായി പുറത്തേക്ക് പോവുകയും ചെയ്തു. ഇതിനിടെ ഒന്ന് രണ്ട് കെഎസ്ആർടിസി ബസ്സുകൾ തടസ്സമില്ലാതെ കടന്നുപോകുകയും ചെയ്തു . രാവിലെ ട്രിപ്പുകൾ മുടങ്ങിയത് മൂലം തുടർന്ന് ഇനി സ്വകാര്യസുകൾ സർവീസ് നടത്തുന്നില്ലെന്ന് ജീവനക്കാർ അറിയിച്ചു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


