പറപ്പൂക്കര സെൻ്റ് ജോൺ നെപുംസിയാൻ ഫൊറോന പളളിയിൽ വിശുദ്ധ ലോനമുത്തപ്പൻ്റെ തിരുനാൾ മെയ് 14,15,16 തിയതികളിൽ

ഇരിങ്ങാലക്കുട : പൗരാണിക പ്രസിദ്ധമായ AD-400 ൽ സ്ഥാപിതമായ പാനാറാം ശതോത്തര രജതജൂബിലി ആഘോഷിച്ച പറപ്പൂക്കര സെൻ്റ് ജോൺ നെപുംസിയാൻ ഫൊറോന പളളിയിൽ വിശുദ്ധ ലോനമുത്തപ്പൻ്റെ തിരുനാൾ മെയ് 14,15,16 തിയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 13 ന് വൈകീട്ട് 7 മണിക്ക് തിരുനാളിൻ്റെ വൈദ്യുത ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം യു ട്യൂബർമാരായ അമ്മാമ്മയും, കൊച്ചുമോനും നിർവ്വഹിക്കും.

തിരുനാളിൻ്റെ ഏറ്റവും അനുഗ്രഹദായകവും മനോഹരവുമായ നിമിഷങ്ങളിലൊന്നായ പുണ്യവാനേ രൂപക്കൂട്ടിൽ നിന്നിറക്കി പള്ളി ചുറ്റിയുള്ള പ്രദക്ഷിണം 15ന് വൈകീട്ട് 5.30ന് നടക്കും. തിരുക്കർമ്മങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. ഭക്തിസാന്ദ്രമായ മുടിയെഴുന്നള്ളിപ്പ് രാത്രി 8 മണിക്ക് നടക്കും

തിരുനാൾ ദിനമായ 16ന് രാവിലെ 10 മണിക്ക് ഫാ. വിപിൻ കുരിശുതറയുടെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയും, ഫാ. ക്ലീറ്റസ് കിഴക്കൂടൻ നയിക്കുന്ന തിരുനാൾ സന്ദേശവും, വൈകീട്ട് 3.30ന് തുടങ്ങി 7 മണിക്ക് പളളിയിൽ തിരിച്ചെത്തുന്ന പ്രൗഢഗംഭീരമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാളിൻ്റെ എട്ടാമിടം മെയ് 23ന് ഊട്ട് നേർച്ചയോടെ ആഘോഷിക്കുന്നതായിരിക്കും.

വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, അസി. വികാരി ഫാ. വിനോയ് തെറ്റയിൽ, ജനറൽ കൺവീനർ & ട്രസ്‌റ്റി റെജിൻ പാലത്തിങ്കിൽ, ട്രസ്റ്റി ആൻറ്റോ പുല്ലോക്കാരൻ, ട്രസ്റ്റി സിജോ പൊന്തോക്കൻ, സെക്രട്ടറി ജോൺ ചെറയത്ത്, കൺവീനേഴ്സ്, ജോ. കൺവീനേഴ്സ് എന്നിവർ നേത്യത്ത്വം തിരുന്നാൾ ഒരുക്കങ്ങൾക്ക് കൊടുക്കുന്നു എന്ന് സംഘാടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page