ഞാറ്റുവേലചന്ത വിപണനമേള തുടങ്ങി

ഇരിങ്ങാലക്കുട : കേരളത്തിന്റെ നാടൻ കാർഷിക പാരമ്പര്യവും ഞാറ്റുവേല അധിഷ്ഠിത കൃഷി സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻതല കർഷക സഭയും ഞാറ്റുവേലചന്ത ആരംഭിച്ചു.



കാർഷിക ഉൽപ്പന്നങ്ങൾ നാടൻ വിത്തുകൾ, നടീൽ വസ്തുക്കൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇരിങ്ങാലക്കുട നഗരസഭ ഉത്പാദിപ്പിക്കുന്ന സഞ്ജീവനി ജൈവവളം എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്ത ജൂലൈ രണ്ടാം തിയ്യതി വരെ തുടരും. നഗരസഭാ വൈസ് ചെയർപേഴ്സൻ ചിന്ത ധർമ്മരാജൻ ഉദ്ഘാടനം നിർവഹിച്ചു.



ഇരിങ്ങാലക്കുട നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പ്രവിൻസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ മാഗി വിൻസെൻ്റ് ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹമാൻ എന്നിവർ സംസാരിച്ചു. കൃഷി ഫീൽഡ് ഓഫീസർ എം.ആർ.അജിത്കുമാർ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി നന്ദിയും പറഞ്ഞു.



മേളയോടുബന്ധിച്ച് സൗജന്യമായി പച്ചക്കറിവിത്ത് പാക്കറ്റ്, 50 ശതമാനം നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം നടത്തി.



കൃഷി അസിസ്റ്റൻ്റ് പി.എസ് വിജയകുമാർ, എം.ആർ.നിഷ, സി.പി. ഗ്രീഷ്മ സി.വി.സിജി, ഷിൻസിമോൾ, അനിതശശീധരൻ, തോംസൺ ചിരിയംകണ്ടത്ത്, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page