ശ്രീവത്സം ഭജൻസിന്റെ പ്രഥമ പരിപാടി സംക്രമ സന്ധ്യയുടെ ഭാഗമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറി

ഇരിങ്ങാലക്കുട : സംക്രമ സന്ധ്യയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി, ശ്രീവത്സം ഭജൻസിന്റെ പ്രഥമ പരിപാടി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് അരങ്ങേറി. ബ്രഹ്മശ്രീ കാവനാട് രാമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ശ്രീവത്സം ഭജൻസ് ഉദ്ഘാടനം ചെയ്തു.



പുണ്ഡരീക-പ്രതിവചനത്തെ തുടർന്ന് “വക്രതുണ്ഡ മഹാകായ…” എന്ന് തുടങ്ങുന്ന ധ്യാന ശ്ലോകത്തോടെയാണ് ഭജൻസ് ആരംഭിച്ചത്. ഗണപതിസ്തുതി, ദുർഗാസ്തുതി, നാഗസ്തുതി, മഹാദേവസ്തുതി, അയ്യപ്പസ്തുതി, ശ്രീകൃഷ്ണസ്തുതി എല്ലാം ഉൾപ്പെടുത്തിയ ഈ അവതരണം സംഗീതത്തിനും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.



വായ്പാട്ടിനു പുറമെ ഹാർമോണിയം, വയലിൻ, വീണ, പുല്ലാങ്കുഴൽ, ഇടയ്ക്ക, ചെണ്ട, തബല, മൃദംഗം എന്നിവ ഉൾപ്പെട്ട ഈ പതിനാറംഗ കലാസംഘത്തിന്റെ മികവുറ്റ അവതരണം വേദിയെ ഭക്തിസാന്ദ്രമാക്കി. ശംഖനാദത്തിൽ തുടങ്ങി ശംഖനാദത്തിൽ അവസാനിപ്പിച്ചത് ശ്രീവത്സം ഭജൻസിന്റെ കലാസ്വത്വത്തെ വിളിച്ചറിയിച്ചു.



വോക്കൽ കൃഷ്ണഭദ്ര സുരേഷ്, അശ്വതി പ്രകാശ്, ചിഞ്ചുപ്രിയ, ദേവിക ബാബുരാജ്, ദിവ്യ മണികണ്ഠൻ, പി. എൻ. പ്രഭാവതി, ഋഷിക ജയ്പാൽ, സാത്വിക ബി, നന്ദന കൃഷ്ണകുമാർ, ഹാർമോണിയം ആദർശ് പി ഹരീഷ്, വയലിൻ മുകുന്ദൻ പദ്മരാജ്, വീണ പല്ലവി സുരേഷ്, പുല്ലാങ്കുഴൽ വിഷ്ണു സുജിത്, ഇടയ്ക്ക/ചെണ്ട ശ്രീജിത്ത്‌ മുല്ലശ്ശേരി , തബല ദീപക്. ടി.ഡി മൃദംഗം സുബ്രഹ്മണ്യ അയ്യർ എന്നിവരടങ്ങിയതാണ് ശ്രീവത്സം ഭജൻ കലാസംഘം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page