ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ 2026-’27 പ്രവർത്തനവർഷത്തെ പരിപാടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് നർത്തകി കാവ്യ ദീപക് അവതരിപ്പിക്കുന്ന ‘ലാസ്യമോഹനം’ മോഹിനിയാട്ടക്കച്ചേരി അരങ്ങേറുന്നു. ജൂലൈ 25, ശനിയാഴ്ച വൈകീട്ട് 6 മണിക്ക് അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
മോഹിനിയാട്ടക്കച്ചേരിക്ക് കലാമണ്ഡലം അക്ഷര ബിജീഷ് (നട്ടുവാങ്കം), ബിജീഷ് കൃഷ്ണ (വായ്പ്പാട്ട്), നവീൻ ആനന്ദ് (മൃദംഗം), ആദർശ് അജയകുമാർ (വയലിൻ) തുടങ്ങിയ പ്രഗത്ഭരായ കലാകാരന്മാരാണ് സംഗീതസാന്നിദ്ധ്യമൊരുക്കുന്നത് എന്ന് ഇരിങ്ങാലക്കുട കഥകളി ക്ലബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




