കല്ലേറ്റുംകര : കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി പ്രഖ്യാപിച്ച ഇരിങ്ങാലക്കുടയെ പ്രധാന ജംഗ്ഷനാക്കി കൊണ്ട് ഗുവായൂർ താനൂർ റെയിൽ പാത നടപ്പിലാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാരും റെയിൽവെയും വ്യക്തമായ രൂപരേഖ തയ്യാറാക്കി നൽകിയാൽ ഡി.പി.ആർ. തയ്യാറാക്കി സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ കൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമാസ് ഉണ്ണിയാടൻ പറഞ്ഞു.
കോവിഡ് പ്രമാണിച്ച് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകൾക്ക് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും, ധൻ ബാദ്, വിവേക്, നേത്രാവതി, ഏറനാട്, ടാറ്റ നഗർ പോലുള്ള കൂടുതൽ പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടി “അമ്യത് ഭാരത്” പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, മൂന്നാമത്തെ ട്രാക്കും, പ്ലാറ്റ്ഫോമും ഇരിങ്ങാലക്കുടയിൽ ഉടനെ യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട റെയിൽവെ പാസഞ്ചേഴ്സ് അസോസ്സിയേഷൻ പ്രതിനിധികൾ
എം.എൽ.എയ്ക്ക് നിവേദനം നൽകി.
ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കി.മീ. ദൂരപരിധിയിൽ എയിംസ് കൊണ്ടുവരുന്നതിനു വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കി എം.എൽ.എ യ്ക്ക് സമർപ്പിച്ചു. നിർദ്ദിഷ്ട സ്ഥലം കാലതാമസമില്ലാതെ സന്ദർശനം നടത്താമെന്ന് അദ്ദേഹം പ്രതിനിധികളോട് ഉറപ്പ് നൽകി.
പ്രസിഡന്റ് ഷാജു ജോസഫ്, ജനറൽ സെക്രട്ടറി സുഭാഷ്. പി.സി., ട്രഷറർ ജോഷ്വാ ജോസ്, ജോ. സെക്രട്ടറി ടോണി റാഫേൽ എന്നിവർ ചേർന്ന് നിവേദനം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




