ഇരിങ്ങാലക്കുട : ന്യൂഡൽഹിയിലെ ജയപ്രഭ മേനോൻസ് ഇന്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടം പ്രഖ്യാപിച്ച 2026 ലെ വിജയാ അവാർഡ് (മോഹിനിയാട്ടം വിഭാഗത്തിൽ) ഇരിങ്ങാലക്കുട സ്വദേശി ഹൃദ്യ ഹരിദാസിന്. പ്രശസ്ത മോഹിനിയാട്ടം നർത്തകിയും നൃത്തസംവിധായികയുമായ ഗുരു ജയപ്രഭ മേനോൻ ന്യൂഡൽഹിയിൽ സ്ഥാപിച്ച പ്രമുഖ നൃത്തസ്ഥാപനമാണ് ഇന്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടം (IAM). മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനും പരിശീലനത്തിനുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം, നിരവധി ദേശീയോത്സവങ്ങളും നൃത്തപരിപാടികളും സംഘടിപ്പിച്ചു വരുന്നു.
ഇരിങ്ങാലക്കുട നടനകൈശികി ഗുരു നിർമ്മല പണിക്കരുടെ കിഴിൽ കഴിഞ്ഞ 18 വർഷമായി മോഹിനിയാട്ടം അഭ്യസിച്ചു വരികയാണ് ഹൃദ്യ. ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് ആണ് ഹൃദ്യ. ചുട്ടി കലാകാരനായ ഹരിദാസിന്റെയും രമയുടെ മകളായ ഹൃദ്യ കാലടി ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എം എ മോഹിനിയാട്ട വിദ്യാർത്ഥിനിയാണ്.
അഖിലേന്ത്യാതലത്തിൽ കുച്ചിപ്പുടി കഥക് ഭരതനാട്യം മോഹിനിയാട്ടം മണിപ്പൂരി എന്നി വിഭാഗങ്ങൾക്കാണ് വിജയ അവാർഡുകൾ നൽകി വരുന്നത്. ഈ വർഷം കേരളത്തിൽനിന്ന് പുരസ്കാരം ലഭിക്കുന്ന ഏക മോഹിനിയാട്ട കലാകാരി കൂടിയാണ് ഹൃദ്യ. ഡൽഹിയിലെ മയൂർ വിഹാർ കാർത്യായനി സോഷ്യോ-കൾച്ചറൽ കോംപ്ലക്സിൽ ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
മോഹിനിയാട്ടത്തിൽ മികവുറ്റ ചുവടുകളുമായി മുന്നേറുന്ന ഹൃദ്യ ഹരിദാസിന് വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് ഇന്ത്യാ ഗവൺമെന്റ് സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ് CCRT സ്കോളർഷിപ്പ് (2013), ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റ് (2023),
യങ് ആർട്ടിസ്റ്റ് സ്കോളർഷിപ്പ് (2025), സാംസ്കാരിക മന്ത്രാലയം. ഇൻഡോ-അമേരിക്കൻ ആർട്സ് കൗൺസിൽ സംഘടിപ്പിച്ച ‘ഇറേസിംഗ് ബോർഡേഴ്സ് ഡാൻസ് ഫെസ്റ്റിവലിൽ’ (2023) വെർച്വലായി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


