അറിയിപ്പ് : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റ്റ് / ഫീൽഡ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് ഉദ്യോഗാർത്ഥികളെ Walk in – Interview / വാക് ഇൻ ഇൻ്റർവ്യൂവിനായി ക്ഷണിച്ചു കൊള്ളുന്നു.
ഇരിങ്ങാലക്കുട തപാൽ ഡിവിഷൻ്റെ പരിധിയിൽ വരുന്ന താഴെ പറയുന്ന യോഗ്യതയുള്ള അപേക്ഷകർ ഇന്റർവ്യൂ ദിവസം അറിയിപ്പ് ലഭിക്കുന്ന സമയത്തു ഹാജരാകണം. പത്താം ക്ലാസ് പാസ്സായ 18 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാൾക്കും, ഗവണ്മെന്റ് /പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിന്ന് റിട്ടയർ ആയവർക്കും, പാർട്ട് ടൈം ജോലി നോക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് . ഉയർന്ന പ്രായപരിധിയില്ല. കൂടാതെ ഇൻഷുറൻസ് മേഖലയിലെ മുൻ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള അറിവ് എന്നിവ അഭികാമ്യം. ഇൻ്റർവ്യൂ ദിവസം / സമയം രജിസ്റ്റർ ചെയ്തവരെ ഓഫീസിൽ നിന്നും നേരിട്ട് അറിയിക്കുന്നതാണ്.
9539409609 എന്ന മൊബൈൽ നമ്പറിലോ 0480 – 2821625 എന്ന ഓഫീസ് നമ്പറിലോ 25/August/2026 തിയ്യതിക്കുള്ളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു അപേക്ഷകരെ മാത്രമേ വാക് ഇൻ ഇന്റർവ്യൂലേക്ക്പരിഗണിക്കുകയുള്ളൂ.
രജിസ്റ്റർ ചെയ്തവർ രണ്ടു പാസ്പോര്ട്ട്സൈസ്ഫോട്ടോകൾ, ആധാർകാർഡ്, പാൻകാർഡ്, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ കോപ്പിസഹിതം ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനൽ സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതുണ്ട്.
സെലക്ഷൻ കിട്ടുന്നവർ Rs.5,000/- (അയ്യായിരം) രൂപ മൂല്യത്തിന് ഒരു NSC യോ അല്ലെങ്കിൽ ഒരു KVP യോ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പ്ലെഡ്‌ജ്ചെയ്തു പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് ഇരിങ്ങാലക്കുട ഡിവിഷൻ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



