ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വെട്ടിക്കുഴി സ്മൈൽ വില്ലേജിലെ അന്തേവാസികളോടൊത്ത് ആഘോഷിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് സതീഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചാലക്കുടി എം.എൽ. എ. സനീഷ്കുമാർ ജോസഫ് നിർവ്വഹിച്ചു.
സ്മൈൽ വില്ലേജ് സ്ഥാപകൻ ഫാ. ഡോ. ആൻ്റണി പ്ലാക്കൽ സ്വാഗത പ്രസംഗവും ജില്ലാ പ്രസിഡണ്ട് സുഭാഷ് ചന്ദ്രദാസ് ഓണക്കോടി വിതരണവും നടത്തി.സ്മൈൽ വില്ലേജ് ഡയറക്ടർ ഫാ. ജോജി കാഞ്ഞൂക്കാരൻ ഓണസന്ദേശം നൽകി സംസാരിച്ചു അസി. സ്റ്റേറ്റ് ട്രെയിനിംഗ് കമ്മിഷ്ണർ .സുധീഷ് കുമാർ ജില്ലാ ട്രെയ്നിംഗ് കമ്മീഷ്ണർ ഐഷാബി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷ്ണർമാരായ ജയപ്രകാശൻ, ജോയ്സി, ജില്ലാ ഗൈഡ് കമ്മിഷ്ണർ ഫൗസിയ, സി. മേരി പോൾ എന്നിവർ ആശംസകൾ നേർന്നു.
സ്മൈൽ വില്ലേജിലെ 140 അന്തേവാസികൾക്ക് ഓണക്കോടിയും ഓണ സദ്യയും നൽകി ജില്ലാ സെക്രട്ടറി സൊമിനിക്ക് പാറേക്കാട്ട് നന്ദി പറഞ്ഞു. സ്മൈൽ വില്ലേജ് അന്തേവാസികളും, സ്കൗട്ട്-ഗൈഡ് അംഗങ്ങളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ജില്ലാ റോവർ കമ്മിഷ്ണർ വി. ബി. പ്രസാദ്, ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് കമ്മിഷ്ണർ കെ.വി. സുശീൽ, യൂണിറ്റ് ലീഡർമാരായ ഡോണൽ.ഡി.സിൽവ, ഡോ. രാഗേഷ്, ബിബിൻ, മുഹമ്മദ്റോഷാൽ കുറ്റിക്കാട് സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



