കാട്ടൂർ : പോംപേ സെൻറ് മേരീസ് കാട്ടൂരിലെ എൻ.എസ്.എസ് വോളന്റിയർമാർ കുട നിർമ്മിച്ച് വിൽപ്പന നടത്തി സമാഹരിച്ച തുകയിൽ നിന്ന് വീൽചെയർ വാങ്ങി തളിക്കുളം ആൽഫ പാലിയേറ്റീവ് കെയറിന്റെ ഫിസിയോതെറാപ്പി യൂണിറ്റിന് കൈമാറി.
ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ചാണ് വീൽചെയർ കൈമാറിയത്.
സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന എൻ.എസ്.എസ് വോളന്റിയർമാരുടെ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.
സ്വന്തം അധ്വാനത്തിലൂടെ സമാഹരിച്ച തുക സമൂഹത്തിലെ അർഹരായവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിച്ചതിലൂടെ സേവനവും സ്വയംപര്യാപ്തതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ പ്രവർത്തനമാണ് എൻ.എസ്.എസ് വോളന്റിയർമാർ നടത്തിയത്.
തളിക്കുളം ആൽഫ ലിങ്ക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലിങ്ക് സെന്റർ പ്രസിഡന്റ് ഡോ നാരായണൻ ഉണ്ണി, ട്രഷറർ തങ്കമ്മ ഡേവിസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനിത വി ബി, വോളണ്ടിയർമാരായ യാനിക് പ്രശാന്ത്, അയിഷ നൗറിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


