“നിർമ്മിതബുദ്ധിയും ഡിജിറ്റൽ പരിവർത്തനവും”: അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളേജിൽ നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ പി.ജി & റിസർച്ച് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റലിജന്റ് ഫിനാൻസ് ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം നടന്നു.

ഉദ്ഘാടന ചടങ്ങിൽ കൊമേഴ്‌സ് വിഭാഗം മേധാവിയും കോൺഫറൻസ് കൺവീനറുമായ ശ്രീമതി ഷൈൻ പോൾ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. പ്രൊഫ. ജോളി ആൻഡ്രൂസ് സി.എം.ഐ അധ്യക്ഷ പ്രസംഗം നടത്തി.



എച്ച്.എസ്.ബി.സി വൈസ് പ്രസിഡന്റ് ശ്രീ വിനീത് നാരായൺ ഉദ്ഘാടന പ്രഭാഷണം നടത്തി. ഡീൻ ഓഫ് റിസർച്ച് ഡോ. ലിന്റോ അലാപ്പാട്ട് ആദരവ് അർപ്പിച്ചു. തുടർന്ന് മുഖ്യാതിഥി പ്രിൻസിപ്പലിന് സമ്മേളന പ്രബന്ധസമാഹാരമായ ഫിനോവ (കോൺഫറൻസ് പ്രൊസീഡിംഗ്സ്) കൈമാറി പ്രകാശനം ചെയ്തു. ഡോ. അരുൺ ബാലകൃഷ്ണൻ എം ബി നന്ദി പ്രകാശിപ്പിച്ചു.

ഈ സമ്മേളനത്തിൽ നിർമ്മിതബുദ്ധിയും സാമ്പത്തിക മേഖലയിലെ ഡിജിറ്റൽ പരിവർത്തനവും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ഗവേഷകരും വിദഗ്ധരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page