ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ വച്ച് നടത്തിയ ‘ടാലന്റ് ഹണ്ട്’ 2026 പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും മികച്ച സ്കൂളുകൾക്കുമുള്ള സമ്മാനദാനം സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി ദാസ് അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ ജില്ലയിലെ ഇരുപതോളം സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തിരുന്നു. മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജിജികൃഷ്ണ എൻ.ജി ആശംസകൾ അർപ്പിച്ചു. ഫൗണ്ടേഷൻ കോഴ്സസ് ഡിപ്പാർട്ട്മെന്റ് ഹെഡ് എൽവിൻ സി. സെഡ് പരിപാടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മത്സര പരീക്ഷയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു.
മണപ്പുറം ഫൗണ്ടേഷൻ സി.എഫ്.ഒ ഫിഡൽ രാജ്, പി.ടി.എ പ്രസിഡന്റ് വിദ്യ പി, വൈസ് പ്രസിഡന്റ് വിഷ്ണു പി, ഫൗണ്ടേഷൻ ഫാക്കൽറ്റി അലിൻ ബെന്നി, അഞ്ജലി രാജ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ആശ വർഗ്ഗീസ് സ്വാഗതവും ഫൗണ്ടേഷൻ ഫാക്കൽറ്റി വിബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


