ഇരിങ്ങാലക്കുട: ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പ് കൊരുംബിശേരി വനിത ക്ഷേമ മന്ദിരം ഹാളിൽ സംഘടിപ്പിച്ചു. സംഗമേശ്വര ആയുർവേദ ഗ്രാമം ഡോ. കേസരി മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല കോഡിനേറ്റർ പി.എ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം കോർഡിനേറ്റർ യു. പ്രദീപ് മേനോൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ജോർജ് ടി.എൽ ആശംസകൾ അർപ്പിച്ചു. ആർദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കൺവീനർ ശശി വെട്ടത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ബ്ലഡ് പ്രഷർ ഷുഗർ കൊളസ്ട്രോൾ ക്രിയാറ്റിൻ തുടങ്ങിയ ടെസ്റ്റുകൾ ആണ് ക്യാമ്പിൽ ലഭ്യമാക്കിയിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

