ഇരിങ്ങാലക്കുട : ഒക്ടോബർ 22, 23 തീയതികളിൽ ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് ആറാം വാർഷികാഘോഷവും ചരിത്രസെമിനാറും ചരിത്രക്വിസും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽവച്ച് സംഘടിപ്പിക്കും.
വാർഷികാഘോഷത്തിൽ യുവജന കായിക രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ.ജനീഷ്, എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടൻ, ജില്ലാ കളക്ടർ & കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് എന്നിവർ സമ്മേളനത്തിലും സമ്മാനദാനത്തിലും പങ്കെടുക്കുന്നതാണ് എന്ന് വാർത്താ സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് ഡയറക്ടർ ഡോ കെ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
ഒക്ടോബർ 22 വ്യാഴാഴ്ച ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചരിത്രകാരനും എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായ ഡോ. പി.എസ്. മനോജ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യുന്നതാണ്.
ചരിത്രസെമിനാറിൽ ഡോ. ശ്യാമ. ബി. മേനോൻ, പ്രൊഫ. ലിറ്റി ചാക്കോ, സന്തോഷ് എളേടത്ത് എന്നിവർ പ്രധാന പേപ്പറുകൾ അവതരിപ്പിക്കുന്നതും, ഡോ. ടി.കെ. നാരാണൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അശോകൻ ചരുവിൽ, ഡോ. രാധാമുരളീധരൻ എന്നിവർ സെമിനാറുകൾ നിയന്ത്രിക്കുന്നതാണ്.
തുടർന്ന് കേരള ചരിത്രവും കേരള സംസ്കാരവുമായി ബന്ധപ്പെട്ട ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഖില കേരള ക്വിസ് മത്സരം കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കും. 23 ന് രാവിലെ അഖില കേരള അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരത്തിൽ പി. കെ. ഭരതൻ മാസ്റ്ററാണ് ക്വിസ് മാസ്റ്റർ. ഒന്നാം സമ്മാനം 11,111 /- രൂപ രണ്ടാം സമ്മാനം 5,555/- രൂപ മൂന്നാം സമ്മാനം 3,333/- രൂപ.
ശ്രീ കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി അംഗങ്ങളായ മുരളി ഹരിതം , പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അഡ്വ. കെ. ജി.അജയകുമാർ, കെ. ബിന്ദു, മുളങ്ങാടൻ രാഘവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


