ഇരിങ്ങാലക്കുട : ദേശീയ പല്ലാവൂർ താളവാദ്യോത്സവത്തിൻ്റെ ഭാഗമായി നൽകുന്ന പദ്‌മജ്യോതി പുരസ്‌കാരം ഭരതനാട്യാചാര്യൻ മനു മാസ്റ്റർക്കും മൃദംഗവിദ്വാൻ കെ.എസ്. സുധാമൻ സുബ്രഹ്മണ്യത്തിനും സമ്മാനിക്കും.
നൃത്തരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് മനു മാസ്റ്റർക്ക് പുരസ്കാരം. (75,000 രൂപ) ഡോ. പദ്‌മാ സുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരൻ, ശോഭന എന്നിവരുടെ ഭരതനാട്യ കച്ചേരികൾക്ക് മൃദംഗം വായിച്ച് പ്രസിദ്ധനായ സുധാമൻ സുബ്രഹ്മണ്യത്തിന് 25,000 രൂപയുടെ പുരസ്കാരം സമ്മാനിക്കും.
നവംബർ എട്ടിന് വൈകീട്ട് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേനടയിൽ നടക്കുന്ന താളവാദ്യോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരങ്ങൾ സമ്മാനിക്കും. നടിയും നർത്തകിയുമായിരുന്ന പദ്‌മിനിയുടെ പേരിലുള്ളതാണ് പുരസ്ക്കാരം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



