ഡോ ഹരികൃഷ്ണൻ മേനോന് പുതിയ ആയുർവേദ സാധ്യതകൾ കണ്ടെത്തിയതിന് ഐ.ടി.ആർ.എ ജാംനഗർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : സാധാരണക്കാർക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന അലർജിക് റൈനൈറ്റിസ് അല്ലെർജിക് RHINITIS (മൂക്കിലെ അലർജിയും തുടർച്ചയായ തുമ്മലും) സംബന്ധിച്ചുള്ള നൂതന ഗവേഷണത്തിന് ഡോ ഹരികൃഷ്ണൻ മേനോന് പുതിയ ആയുർവേദ സാധ്യതകൾ കണ്ടെത്തിയതിന് ഗുജറാത്ത് ITRA ജാം നഗർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ശരീരത്തിലെ ഹിസ്റ്റമിൻ നിയന്ത്രണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഡയാമിൻ ഓക്സിഡേസ് (Diamine Oxidase – DAO) എന്ന എൻസൈമിന്റെ സ്വാധീനത്തെയും പ്രാധാന്യത്തെയും കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം SHALAKYA TANTRA (ENT).

ഇപ്പോൾ അദ്ദേഹം ഭാർഗവ ആയുർവേദിക് മെഡിക്കൽ കോളേജ് ആനന്ദില്‍ അസിസ്റ്റന്റ് പ്രൊസസർ ആയി ജോലി നോക്കുന്നു. ഡൽഹി ITRA ൽ എച്ച് ചെയ്യുന്ന ഡോ. രമ്യ ഭാര്യയാണ്. ഇരിങ്ങാലക്കുട തെക്കേനട പ്രസാദം അപ്പാർട്ട്മെന്റിൽ നന്ദകുമാർ മേനോൻ (റിട്ട. അഡ്മിനിസ്ട്രേറ്റർ സ്വാമി നാരായണ ഹോസ്പിറ്റൽ ഗുജറാത്ത്) വാസന്തി വി.എസ് (റിട്ട. ഹിന്ദി അദ്ധ്യാപിക) എന്നിവർ മാതാപിതാക്കളാണ്. മുരിയാട് ചാത്രാട്ടിൽ പരേതനായ ശ്രീധരൻ മൂത്താർ, ഉണ്ണിക്കോത്ത് രുഗ്മിണിയമ്മ എന്നിവരുടെ പൗത്രനാണ്.

You cannot copy content of this page