ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻറർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്റിൽ തലശ്ശേരി ബാർ അസോസിയേഷൻ ടീം വിജയി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻറർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് മാപ്രാണം കിക്ക്ഷാക് സ്പോര്ട്സ് അറീനയിൽ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് & ജില്ലാ ജഡ്ജ് എൻ. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ 12 ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ ലൂസേഴ്സ് ഫൈനൽ ഫൈനൽ അടക്കം ആകെ 16 മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട സാക്ഷിയായി.

സമാപന സമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വ. കെ ജി അനിൽകുമാർ എന്നിവർ മുഖ്യാതിഥിയായി എത്തി. ജുഡീഷ്യൽ ഓഫീസേഴ്സ്, അഭിഭാഷകർ, രാഷ്ട്രീയ പ്രമുഖർ, അഡ്വക്കേറ്റ് ക്ലർക്കുമാർ, പൊതുജനങ്ങൾ എന്നിവരുടെ മികച്ച പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.

വാശിയേറിയ പോരാട്ടത്തിൽ ഒന്നാം സമ്മാനം അഡ്വ. കെ. ആർ. തമ്പാൻ മെമ്മോറിയൽ ട്രോഫിയും 25000 രൂപയും തലശ്ശേരി ബാർ അസോസിയേഷൻ ടീം കരസ്ഥമാക്കി. രണ്ടാം സമ്മാനം അഡ്വക്കേറ്റ് ഇ ബി സുരേഷ്ബാബു മെമ്മോറിയൽ ട്രോഫിയും 20000 രൂപയും പെരിന്തൽമണ്ണ ബാർ അസോസിയേഷൻ ടീം കരസ്ഥമാക്കി,

മൂന്നാം സമ്മാനം അഡ്വക്കേറ്റ് എം സി ചന്ദ്രഹാസൻ മെമ്മോറിയൽ ട്രോഫിയും 15,000 രൂപയും മൂവാറ്റുപുഴ ബാർ അസോസിയേഷൻ ടീം കരസ്ഥമാക്കി. ടൂർണമെന്റിലെ ഫെയർ പ്ലൈ അവാർഡ് പെരിന്തൽമണ്ണ ബാർ അസോസിയേഷൻ ലഭിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page