മാപ്രാണം : കട്ടപ്പണം തിരികെ നൽകുക, കള്ളപ്പണ കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യുക, കരുവന്നൂർ ബാങ്ക് കേസിലെ പ്രതികളായ കെ. രാധാകൃഷ്ണൻ എം പി യും എ.സി മൊയ്‌ദീൻ എം എൽ എ യും തൽസ്ഥാനങ്ങൾ രാജി വെക്കുക. സി പി എം ബി.ജെ.പി രഹസ്യബന്ധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലയിലുടനീളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ നടത്തുന്ന പ്രധിഷേധ സംഗമത്തിന്റെ ഭാഗമായി പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവന്നൂർ ബാങ്ക് മാപ്രണം ശാഖയുടെ മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്‌ഘാടനം ചെയ്തു.
സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് പി കെ ഭാസി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സതീഷ് വിമലൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ബ്ലോക്ക് നേതാക്കളായ ജോബി തെക്കുടൻ, പി ബി സത്യൻ, പി എ അബ്‌ദുൾ ബഷീർ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ബിന്ദു അജയൻ,മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലീല അശോകൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത് ദാസ്, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ജോയ്സൺ എന്നിവർ പങ്കെടുത്തു.
കെ.കെ അബ്‌ദുള്ളകുട്ടി സ്വാഗതവും പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറര്‍ എ കെ വർഗീസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive