ദീപാവലി ‘മധുരം’ നുണഞ്ഞ് വിപണി, താരമായി ഫെസ്റ്റിവൽ ബോക്സുകളും

ഇരിങ്ങാലക്കുട : ദീപാവലി വിപണി കീഴടക്കാൻ പതിവ് പോലെ ഇരിങ്ങാലക്കുടയിലെ ബേക്കറികളിൽ മധുരപലഹാരങ്ങൾ തയ്യാർ. ഐ​ശ്വ​ര്യ​ത്തി​ന്റെ​യും വെ​ളി​ച്ച​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ ദീ​പോ​ത്സ​വ​ത്തി​ന് ഏ​റെ ​പ്ര​ധാ​നം മ​ധു​ര​വി​ഭ​വ​ങ്ങ​ളാ​യ​തി​നാ​ൽ വി​പ​ണി​യിൽ പുതുമ കൊണ്ടുവരാനാണ് വ്യാപാരികൾ ശ്രദ്ധിക്കുന്നത് .

പലനിറങ്ങൾ ചാലിച്ച മധുരപലഹാരങ്ങൾ ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നത് കാണുന്നതുതന്നെ ആകർഷകമാണ്. പരമ്പരാഗത പലഹാരങ്ങളായ മൈസൂർപാക്ക് മുതൽ പുതിയ പരീക്ഷണമായ ജാമുൻ പേഡവരെ ഇരിങ്ങാലക്കുടയിലെ ദീപാവലി മധുര വിപണിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.


ദീപാവലി മധുര വിപണിയിൽ ഫെസ്റ്റിവൽ ബോക്സുകളാണ് ഇത്തവണയും ഡിമാന്റുള്ള വിഭവം. പരമ്പരാഗത, പാൽ, ഖാജു പലഹാരങ്ങൾ പ്രത്യേകമായും മിക്സഡായും ഫെസ്റ്റിവൽ ബോക്സുകളിൽ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം പലഹാരങ്ങൾ തിരഞ്ഞെടുത്തു ബോക്സുകളാക്കാനും അവസരമുണ്ട്. ബോക്സുകൾക്ക് 200 രൂപ മുതൽ ആരംഭിക്കുന്നുണ്ട് എന്ന് നടയിലെ ലക്ഷ്മി ബേക്കറി ഉടമ ആയുഷ് പറഞ്ഞു. മറ്റുള്ളവർക്ക് സമ്മാനിക്കാനും ഫെസ്റ്റിവൽ ബോക്സുകൾ കൂട്ടത്തൂടെ ആളുകൾ വാങ്ങിക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു,


പ​ര​മ്പ​രാ​ഗ​ത മ​ധു​ര​വി​ഭ​വ​ങ്ങ​ളാ​യ മി​ല്‍ക്ക് പേ​ഡ, ജി​ലേ​ബി, ഹ​ല്‍വ, ല​ഡു, മൈ​സൂ​ര്‍ പാ​ക്ക്, റ​വ ല​ഡു, മി​ല്‍ക്ക് പാ​ക്ക് എ​ന്നി​വ​ക്കു​പു​റ​മെ ഉ​ത്ത​രേ​ന്ത്യ​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​യ മ​ലൈ ബ​ർ​ഫി, ഡ്രൈ ​ഫ്രൂ​ട്ട് ബ​ർ​ഫി​സ്, കാ​ജു ക​ട്‍ലി​സ്, അ​ഞ്ജീ​ർ, മി​ക്സ​ഡ് ബ​ർ​ഫി, ജാ​ഗി​രി, ബ​ദാം ബ​ര്‍ഫ, ബേ​സ​ൻ ല​ഡു, ര​സ​ഗു​ള, ഫ​ർ​സാ​ൻ, മോ​ട്ടി​ച്ചൂ​ർ ​ല​ഡു, ഫ്രൂ​ട്ട് ബ​ര്‍ഫി എ​ന്നി​വക്കും വിപണിയിൽ ആവശ്യക്കാരുണ്ട്

വ്യാപാരികൾക്ക് പുറമെ ചില സംഘടനകളും ദീപാവലി മധുര വിപണിയിൽ സാനിധ്യം ഉറപ്പിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ ഓർഡറുകൾ സ്വീകരിച്ചു നൽകുന്നുണ്ട് , ഇവിടെയും ഫെസ്റ്റിവൽ ബോക്സുകൾക്കാണ് ഡിമാൻഡ്. ഓൺലൈൻ ദീപാവലി മധുര വിപണിയും സജീവമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page