കല്ലേറ്റുംകര : ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള, ഗണിത-ജ്യോതിശാസ്ത്ര രംഗത്ത് വിലപ്പെട്ട സംഭാവനകൾ ലോകത്തിന് നൽകിയ സംഗമഗ്രാമ മാധവാചാര്യൻ ഉപാസിച്ചിരുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രവും, അദ്ദേഹം വസിച്ചിരുന്നതായി വിശ്വസിക്കുന്ന ഇരിങ്ങാടപ്പള്ളി കിഴക്കെ മനയിലും സന്ദർശനം നടത്തി.
വാനനിരീക്ഷണം നടത്തിയതെന്നു കരുതപ്പെടുന്ന മധവശിലയിൽ ഗവർണ്ണർ പുഷ്പാർച്ചന നടത്തി. ക്ഷേത്രം മേൽ ശാന്തി അശോക് കുമാർ നമ്പൂതിരിയും, വിപിൻ പാറമേക്കാട്ടിലും, മാധവ ഗണിത കേന്ദ്രം സംഘാടകൻ സുഭാഷ് ആളൂരും, ചേർന്ന് ഗവർണ്ണറെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ടോണി, സതീഷ് മാസ്റ്റർ, പത്മനാഭൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ശ്രീകുമാർ നമ്പൂതിരി, അജി ഘോഷ്, രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com