ഇരിങ്ങാലക്കുട : വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നവരാകണം ഇന്നിൻ്റെ അധ്യാപകർ എന്ന് മുൻ മന്ത്രി പ്രൊഫ . സി. രവീന്ദ്രനാഥ്. ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരെ ആദരിക്കാനായി സംഘടിപ്പിച്ച ‘ഗ്രെയ്സ് 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ജില്ലകളിൽ നിന്നായി നാൽപ്പതോളം അധ്യാപകർ ആദരം ഏറ്റുവാങ്ങി. സി.എം.ഐ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗൺസിലർ ഫാ. സന്തോഷ് മുണ്ടൻമാണി സി.എം.ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി.എം.ഐ, ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോയി പീനിക്കപ്പറമ്പിൽ സി എം ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. മിൽനർ പോൾ വിതയത്തിൽ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com