ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ നവരാത്രിയോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ സംഗീതോത്സവം നടത്തുന്നു. ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൽ ഒക്ടോബർ 10,11 ദിവസങ്ങളിലും ,12 ന് ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്തും വെച്ചാണ് സംഗീതോത്സവം പരിപാടികൾ നടക്കുന്നത്.
ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീത കച്ചേരി. വയലിൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, മൃദംഗം ബി ശ്രീ സുന്ദർ കുമാർ ( ഗഞ്ചിറ മാൻ) ഘടം വാഴപ്പള്ളി കൃഷ്ണകുമാർ
ഒക്ടോബർ 11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സംഗീത കച്ചേരി. വായ്പാട്ട് വി ശ്രീലത നമ്പൂതിരി, വയലിൻ വയല രാജേന്ദ്രൻ, മൃദംഗം സനോജ് പൂങ്ങാട്, ഗഞ്ചിറ സുജേഷ് ചിറക്കൽ. വി ശ്രീലത നമ്പൂതിരി വരവീണ യിലെ സംഗീത വിഭാഗം സീനിയർ അധ്യാപികയും കൂടിയാണ്.
ഒക്ടോബർ 12 ശനിയാഴ്ച ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ വച്ചു രാവിലെ 9.30 ന് സംഗീത വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേവികൃതികളുടെ ആലാപനവും ഉണ്ടാവും.
ഒക്ടോബർ 13 ഞായറാഴ്ച വിദ്യാരംഭവും പുതിയ ബാച്ചുകളിലേക്കു ഉള്ള പ്രവേശനവും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വരങ്ങൾക്ക് – 9995834829 . എട്ടുവർഷമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് വരവീണ സ്കൂൾ ഓഫ് മ്യൂസിക്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com