ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ത്രിദിന സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സ്മിതാ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ കളരിപ്പയറ്റ് പരിശീലനം ,യോഗാ പരിശീലനം, ജെൻഡർ ഇക്വാലിറ്റി പരിശീലനം, ഓൺലൈൻ നവമാധ്യമങ്ങളിലെ അച്ചടക്കം എന്നീ വിഷയങ്ങളെ കുറിച്ച് പ്രഗത്ഭർ ക്ലാസെടുത്തു.
സ്കൂൾ പ്രധാന അധ്യാപിക സീന കെ പി സ്വാഗതവും SPC പിടിഎ പ്രസിഡൻ്റ് ബേബി അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ എം കേ ഷാജി മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ, വി പി രാമചന്ദ്ര മേനോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ക്യാമ്പിൽ കുട്ടികളുടെ ക്യാമ്പും പരേഡും എസ്പിസി പദ്ധതിയുടെ തൃശ്ശൂർ റൂറൽ ജില്ലാ നോഡൽ ഓഫീസർ ആയ അഡീഷണൽ എസ് പി ടി എസ് സനോജ് അവലോകനം നടത്തി. ക്യാമ്പിൻ്റെ അവസാന ദിവസം കുട്ടികൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സന്ദർശനവും ,ഡോഗ് സ്ക്വാഡ് വിഭാഗവും സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
ക്യാമ്പിന്റെ രണ്ടാമത്തെ ദിനം കുട്ടി കേഡറ്റുകൾ ഒത്തൊരുമിച്ച് വിദ്യാലയവും ചുറ്റു പരിസരവും ശുചീകരിച്ചു. ഇത് കുട്ടികളിൽ സേവനമനോഭാവം വളർത്താൻ സഹായിച്ചു. ക്യാമ്പ് സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ശ്രീലക്ഷ്മി മനോജ് നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡൻ്റ് അനിത് അവർകൾ അധ്യക്ഷത വഹിച്ചു.
മികച്ച ക്യാമ്പ് കേഡറ്റുകളായി മാസ്റ്റർ അവ്യൂക്ത് കൃഷ്ണ, കുമാരി ആയിഷാ ബീഗം എന്നിവർ തിരഞ്ഞെടുത്തു. ക്യാമ്പ് പ്രവർത്തനത്തിന് സി പി ഓ ശ്രീകൃഷ്ണൻ മാസ്റ്റർ, രഞ്ജിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

The three-day Student Police Cadet Camp at the National Higher Secondary School concluded
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

