ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്നസെൻറ് സ്‌മാരക അഖിലകേരള നാടക മത്സരത്തിൽ തിയ്യറ്റർ മൂവ്മെന്റ് കണ്ണൂർ, പിലാത്തറ അവതരിപ്പിച്ച രാവുണ്ണി തമ്പാൻ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. തേടൽ തിയ്യറ്റർ ഗ്രൂപ്പ്, തൃപ്പൂണിത്തുറ അവതരിപ്പിച്ച കൂവാഗം രണ്ടാം സ്ഥാനത്തിനും നന്മ പെരുമണ്ണ, കോഴിക്കോട് അവതരിപ്പിച്ച തങ്കനാട്ടം മൂന്നാം സ്ഥാനത്തിനും അർഹരായി.
മികച്ച നടനുള്ള സമ്മാനം മിഥുൻ ചമ്പുവിനും (നാടകം കൂവാഗം) നടിക്കുള്ള സമ്മാനം ഒന്നാം പ്രേതലഹള എന്ന നാടകത്തിലെ ബിന്ദു ചന്ദ്രയും കരസ്ഥമാക്കി. മികച്ച നാടക രചയിതാവിനുള്ള സമ്മാനം രാവുണ്ണി തമ്പാൻ എന്ന നാടകം എഴുതിയപ്രദീപ് മണ്ടൂർ കരസ്ഥമാക്കി. മികച്ച സംവിധായകനായി ഉണ്ണി പൂണിത്തുറയും (നാടകം കൂവാകം) തിരഞ്ഞെടുക്കപ്പെട്ടു. സ്പെഷൽ ജൂറി അവാർഡ് സ്വപ്നലോകത്തെ കിറുക്കന്മാർ എന്ന നാടകത്തിലെ ആത്‌മിക എസ് ഫ്ലോറിയക്കും ലഭിച്ചു.
ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനം പ്രയനന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ ആർ ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു സംഘാടക സമിതി ചെയർമാൻ വി.എ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജഡ്ജിങ് കമ്മറ്റി അംഗമായ മാർട്ടിൻ അവാർഡ് പ്രഖ്യാപിച്ചു. അഡ്വ. മണികണ്ഠൻ നാട മത്സരം അവലോകനം നടത്തി അശോകൻ ചരുവിൽ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. കെ. യു. അരുണൻ, ഡോ. കെ . രാജേന്ദ്രൻ, എ.എൻ. രാജൻ എന്നിവർ സംസാരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ നാടകങ്ങൾക്ക് യഥാക്രമം 50000, 30000, 20000 രൂപയും ട്രോഫിയിരുന്നു സമ്മാനങ്ങൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



