കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ വില്പനയും – യുവാവ് അറസ്റ്റിൽ

കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി ഏങ്ങണ്ടിയൂർ സ്വദേശിയായ വെങ്കിടി വീട്ടിൽ അഖിൻ (36) എന്നയാളെ ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ പോലീസ് പിടികൂടി.



തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എനിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ബുധനാഴ്ച രാത്രി 08.30 മണിയോടെ നടത്തിയ പരിശോധനയിലാണ് ചേറ്റുവ കടവിലുള്ള റോഡരികിൽ നിന്ന് ഇയാളെ പിടികൂടിയത്.



വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. എസ്. ബിനു, സബ് ഇൻസ്പെക്കർ മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ സുനീഷ് എൻ.ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

<p>You cannot copy content of this page</p>