ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റ് ഇരിങ്ങാലക്കുടയിൽ ഇനി അനുവദിക്കില്ല,
ബസ് സ്റ്റാൻഡിലെ രണ്ടുവരി ഓട്ടോ പാർക്കിംഗ് ഒരു വാരിയാക്കാനും നഗരസഭ ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതിയോഗ തീരുമാനം.
ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് പോലീസ് സ്റ്റേഷൻ ഭാഗത്ത് ബസ്റ്റോപ്പ് അനുവദിച്ചു
ഇരിങ്ങാലക്കുട നഗരസഭ ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതിയുടെ യോഗത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
പബ്ലിക് വാഹനങ്ങൾക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യം കണ്ടെത്തുക. ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റ് ഇരിഞ്ഞാലക്കുടയിൽ അനുവദിക്കാതിരിക്കുകയും നിലവിലെ പെർമിറ്റ് പുതിയ ഓട്ടോറിക്ഷയിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ രണ്ടുവരി ഓട്ടോ പാർക്കിംഗ് ഒരു വരിയായി പാർക്ക് ചെയ്യുന്നതിനെ തീരുമാനിച്ചു. അനധികൃതമായും തിരക്കുള്ള സ്ഥലങ്ങളിലും പാർക്കിംഗ് നിരോധിച്ചു. എസ് എൻ സ്കൂളിൽ സബ്യമുള്ള ബസ്റ്റോപ്പ് കുറച്ച് ബാക്കിലേക്ക് നീക്കി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. കോമ്പാറ ബസ് സ്റ്റോപ്പ് കുറച്ച് നീക്കി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
എ കെ പി വളവിലുള്ള ബസ്റ്റോപ്പ് കുറച്ച് ബാക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. കാട്ടൂർ ബൈപ്പാസ് റോഡിൽ ഹംബ് നിർമ്മിക്കുന്നതിന് തീരുമാനിച്ചു. ബൈപ്പാസ് റോഡിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ സ്ഥലം പാർക്കിംഗ് അനുവദിക്കുന്നതിനായി കത്ത് നൽകുന്നതിന് തീരുമാനിച്ചു.
ബസ്സിന്റെ ഓവർ സ്പീഡ് ഒഴിവാക്കുന്നതിന് ടൈം ഷെഡ്യൂൾഡ് പുനർ ക്രമീകരിക്കുന്നതിന് തീരുമാനിച്ചു. അക്കര തീയേറ്റർ കെഎസ്ഇബി ഓഫീസ് മുൻഭാഗത്തുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.
ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡ് ലൈറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനെ തീരുമാനിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് പോലീസ് സ്റ്റേഷൻ ഭാഗത്ത് ബസ്റ്റോപ്പ് അനുവദിക്കുന്നതിന് തീരുമാനിച്ചു.
ഠാണാവില്‍ അനധികൃത ഓട്ടോ പാർക്കിംഗ് ഒഴിവാക്കുന്നതിന് തീരുമാനിച്ചു. ബസ് റൂട്ട് നിജപ്പെടുത്തുന്നതിനും ബസ് റൂട്ടിൽ കൂടെ മാത്രമേ ബസ് പോകാൻ അനുവദിക്കുകയുള്ളൂ അല്ലാതെ പോകുന്ന വാഹനത്തിന് നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
റോഡരികിൽ അനധികൃത വ്യാപാരങ്ങൾ നിർത്തലാക്കുന്നതിനും നടപടി എടുക്കുന്നതിനും തീരുമാനിച്ചു. പബ്ലിക് പാർക്കിങ്ങിനെ സ്ഥലം കണ്ടെത്തുന്നതിന് തീരുമാനിച്ചു. ഞവ്‌രി കുളം ബാക്ക് സൈഡിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
കെ എസ് ടി പി അസിസ്റ്റന്റ് എൻജിനീയർക്ക് ബസ്റ്റോപ്പ് മാറ്റുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുന്നതിന് കത്ത് നൽകുന്നതിന് തീരുമാനിച്ചു. നവ കേരള സദസ്സ് പരാതികൾക്ക് മറുപടി നൽകുന്നതിനും തീരുമാനിച്ചു
കഴിഞ്ഞ ദിവസം ചെയർപേഴ്സന്റെ ചേമ്പറിൽ നഗരസഭ അധ്യക്ഷ സുജാ സഞ്ജീവ് കുമാർ, ബിനീഷ് എം ആർ എ ഇ റോഡ്സ് ഇരിങ്ങാലക്കുട , രാജു കെ എ ആർ ടി ഓ , രേഖ കെ ആർ ഡെപ്യൂട്ടി തഹസിൽദാർ, അനിൽകുമാർ എൻ കെ സബ് ഇൻസ്പെക്ടർ പോലീസിസ് ഇരിങ്ങാലക്കുട എന്നിവരുടെ നേതൃത്വത്തിൽ ആണ് യോഗം ചേർന്നത് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com