മുരിയാട് കോൾപ്പാടത്തെ കോന്തിപുലം കോൾനിലങ്ങളിൽ ദീർഘദൂര ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 74 ഇനം പക്ഷികളുടെ സാനിധ്യം

ഇരിങ്ങാലക്കുട : ദേശീയ പക്ഷി നിരീക്ഷണ ദിനാടോടനുബന്ധിച്ച് മുരിയാട് കോൾപ്പാടത്തെ കോന്തിപുലം കോൾനിലങ്ങളിൽ സെന്റ് ജോസഫ് കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം നടത്തിയ പക്ഷി സർവേയിൽ ദീർഘദൂര ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 74 ഇനം പക്ഷികളുടെ സാനിധ്യം കണ്ടെത്തി


ദിനാചരണത്തിന്‍റെ ഭാഗമായി ബോർഡേഴ്സ് സാൻസ് ബോർഡേഴ്സ് (BSB) പ്രസിഡന്റ് റാഫി കല്ലേറ്റുംകരയുടെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകരായ മിനി തെറ്റയിൽ, ലാലു പി ജോയ്, ചിഞ്ചു, അരുൺ, നിതീഷ് എന്നിവരും സെന്റ് ജോസഫ് കോളേജ് ഓട്ടോമസ് ഇരിങ്ങാലക്കുട ജന്തസാര വിഭാഗത്തിലെയും ജൈവവൈവിധ്യ ക്ലബ്ബിലെയും അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരായ ഡോ. വിദ്യ, ഡോ,ജിജി, ജിതിൻ അശ്വിനി അഖില എന്നിവരും അടങ്ങുന്ന 40 അംഗസംഘം മുരിയാട് കോൾപ്പാടത്തെ കോന്തിപുലം കോൾ നിലങ്ങളിൽ പക്ഷി നിരീക്ഷണവും സർവ്വേയും സംഘടിപ്പിച്ചു.


ദീർഘദൂര ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 74 ഇനം പക്ഷികളെ സർവേയിൽ കണ്ടെത്താൻ സാധിച്ചു. ചെറിയ സ്ഥലത്തെ അഞ്ചായി തിരിച്ചു ഓരോ കിലോമീറ്റർ ചുറ്റളവിൽ ഇത്രയും പക്ഷികളെ കാണാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് സംഘാടകർ പറഞ്ഞു.

കാലാവസ്ഥ മാറ്റം ഉൾപ്പെടെ പക്ഷികൾ നേരിടുന്ന ഭീഷണികൾ പക്ഷേ നിരീക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു. ഇപ്പോൾ അസാധാരണമായി നീണ്ടുനിൽക്കുന്ന അതിവർഷം ഈ ഭൂപ്രദേശത്ത് കാണുന്ന പക്ഷികളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.


ജൈവവൈവിധ്യവും അവ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മാത്രമല്ല ജൈവ ആവാസ വ്യവസ്ഥയുടെ ആഴത്തിലുള്ള പഠനത്തിന്‍റെ ആവശ്യകത വിദ്യാർഥികളെ ബോധ്യപ്പെടുത്തുന്നതിനും സർവ്വേ സഹായകരമായി.

ടൈക്കേഴ്സ് ഷോർട്ട് ഡോട്ട് ലോർക്ക്, ബ്ലൂ ത്രോട്ട്, സ്പോട്ട് ഈഗിൾ, ലിറ്റിൽ റിംഗ് പ്ലോവർ, ബൂട്ടഡ് വാർബ്ലർ, പിൻ സ്റ്റൈൽ സ്റ്റിപ്പ് എന്നിവയാണ് സർവേയിൽ കണ്ടെത്തിയ പ്രധാന ദീർഘദൂര ദേശാടന പക്ഷികൾ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page