ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ അർജ്ജുനും സുഭദ്രയും കണ്ടുമുട്ടുന്ന രംഗം അരങ്ങേറി.
ഉത്തമനായ രാജാവിന്റെ കീഴിൽ സേവനം അനുഷ്ഠിച്ച് കർമ്മനിരതനാകണമെന്ന സന്ദേശം നൽകി പുരുഷാർത്ഥക്കൂത്ത് അവസാനിപ്പിച്ച് യുധിഷ്ഠിര മഹാരാജാവിന്റെ കീഴിൽ സേവനം തുടങ്ങുന്ന കൗണ്ഡിന്യൻ എന്ന വിദൂഷകൻ, അർജ്ജുനനോടുകൂടി തീർത്ഥയാത്രയ്ക്ക് പുറപ്പെട്ട് ഭാരതവർഷം മുഴുവൻ യാത്രചെയ്ത് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് മടങ്ങിപ്പോകാൻ ആരംഭിയ്ക്കുമ്പോൾ ആകാശമാർഗ്ഗത്തിൽ ഒരു പെൺകുട്ടിയെ ബലാൽക്കാരേണ രാക്ഷസൻ തട്ടിക്കൊണ്ടുപോകുന്നത് കണ്ട് അർജ്ജുനൻ പെൺകുട്ടിയെ രക്ഷിച്ച് അടുത്തു നിർത്തുന്നു. സുഭദ്രാർജ്ജുനന്മാരാണെന്ന് പരസ്പരം അറിയാതെ അവർ അനുരാഗബദ്ധരാകുന്നു.
ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ മഠം രജനീഷ് ചാക്യാർ കൗണ്ഡിന്യനായും, മാധവ് ചാക്യാർ അർജ്ജുനനായും രംഗത്ത് വന്നു. ഇവരെ കൂടാതെ സുഭദ്രയായി മേധ നങ്ങ്യാർ, പി.കെ.ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ യഥാക്രമം മിഴാവിലും, താളം, ഇടയ്ക്കയിലും പങ്കുകൊണ്ടു.
വ്യാഴാഴ്ച ,ഇന്ന് വൈകിട്ട് 7ന് പ്രസിദ്ധമായ “ചല-കുവലയം” എന്ന അഭിനയത്തോടെ കൂടിയാട്ടം ആരംഭിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com