ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്‍റെ നേതൃത്വത്തിൽ ഭരണഘടന ദിനമായ നവംബർ 26 നോടനുബന്ധിച്ച് പുതുതലമുറയിൽ കൂടുതൽ അവബോധം സൃഷ്ടിയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടന ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്ലാനിങ്ങ് എക്ടൻഷൻ ഓഫീസർ സിന്ധു കെ.എസ്, ജനറൽ എക്ടൻഷൻ ഓഫീസർ സന്ദീപ് എ.വി. വിമൻ വെൽഫയർ എക്ടൻഷൻ ഓഫീസർ ഗുരുപ്രസാദ് ഇ.എം.എന്നിവർ ക്ലാസ്സുകൾ നയിച്ചു.
നാഷണൽ സർവ്വീസ് സ്കിം പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ റോസ് ആന്റോ ക്വിസ് മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി, അഡ്മിനിസ്ട്രേറ്റർ ജ്യോതിലക്ഷ്മി ടി, വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ് എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com