ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ദേശീയ കായിക ഉത്സവം ആചരിച്ചു. കേളേജിലെ ബിപിഇ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർഥികൾക്കും അധ്യാപകർകും വേണ്ടി കോളേജ് ക്യാമ്പസ്സിൽ സ്പോർട്സ് ഫെസ്റ്റും സ്പോർട്സ് എക്സ്പോയും നടത്തി.
സ്പോർട്സ് ഫെസ്റ്റ് കേളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, സ്പോർട്സ് എക്സ്പോ കേളേജ് സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദനും ഉൽഘാടനം ചെയ്തു. കേളേജ് ഡീനായ ഡോ. അനിൽ കുമാർ എൻ. ആശംസ നേർന്നു. ഡിപ്പാർട്ട്മെന്റ് അധ്യാപകരായ അഖിൽ തോമസ്, സോളമൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡിപ്പാർട്ട്മെന്റിലെ മറ്റു അധ്യാപകരും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

