ഇരിങ്ങാലക്കുട സൈക്ലിംഗ് ക്ലബ് ജഴ്സി ലോഞ്ചിംഗ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സൈക്കിൾ ക്ലബ്ബ് ജഴ്സി ലോഞ്ചിംഗ് നടത്തി. ഡി.വൈ.എസ്.പി അശോകൻ സി.പി ക്ലബ്ബംഗം അബ്ദുൽ മജീദിന് ജഴ്സി കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചെസ്സ് ഇൻറർനാഷണൽ റഫറി പീറ്റർ ജോസഫ് , ഹാന്റ് ബോൾ ഇന്ത്യൻ പ്ലെയർ ജനിൽ ജോൺ, ഇരിങ്ങാലക്കുട ഓൾ ഫിറ്റ് ഡയറക്ടർ സുബ്രഹ്മണ്യൻ എൻ.കെ, ഇന്ത്യൻ എക്സ്പ്രസ് ചീഫ് ജേണലിസ്റ്റ് വർഗീസ് ഏ ടി, ഗുജറാത്ത് സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗം ജോൺസൺ ഏ സി.എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.

എസ്.എൻ. പുരം റൈഡേഴ്സ് , അമിറ്റി റൈഡേഴ്സ്, ടീം റൈഡേഴ്സ് തൃപ്രയാർ എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ സന്നിഹിതരായിരുന്നു. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി സി.പി ഉണ്ണികൃഷ്ണൻ സ്വാഗതവും പോൺസ് നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page