സാന്ത്വന പരിചരണരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ കടലായി വി കെയർ ഫൗണ്ടേഷൻ കമ്പാഷൻ കെയർ സെൻറ്റർ – ശിലാഫലക അനാച്ഛാദനം ഒക്ടോബർ 30 ന് കോണത്തകുന്ന് എം.ഡി. കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 3 മണിക്ക് സിനിമാതാരം ടൊവിനൊ തോമസ് നിർവഹിക്കും
വെള്ളാങ്ങല്ലൂർ : സാന്ത്വന പരിചരണത്തിൻ്റെ പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ പാലിയേറ്റിവ് കെയർ സെൻറർ, ഹോസ്‌പീസ് സെൻറ്റർ, ഫിസിയോ തെറാപ്പി, ഡയാലിസിസ്, ഡിമെൻഷ്യ കെയർ, ഓട്ടിസം കെയർ, ഡിസെബിലിറ്റി ട്രെയിനിംഗ് സെൻ്റർ തുടങ്ങിയ സേവനങ്ങൾ തികച്ചും സൗജന്യമായി നൽകുന്നതിനായി കടലായിയിൽ ആരംഭിക്കുന്ന വി കെയർ ഫൗണ്ടേഷൻ കമ്പാഷൻ കെയർ സെൻ്ററിൻ് റെ ശിലാഫലകം അനാച്ഛാദനം കോണത്തകുന്ന് എം.ഡി. കൺവെൻഷൻ സെൻ്ററിൽ 2024 ഒക്ടോബർ 30 ന് വൈകിട്ട് 3 മണിക്ക് സിനിമാതാരം ടൊവിനൊ തോമസ് നിർവഹിക്കും.
മാറാരോഗത്താൽ കഷ്‌ഠത അനുഭവിക്കുന്നവരെ നെഞ്ചോട് ചേർക്കാർ, ജീവിതാന്ത്യം കാത്തു കിടക്കുന്നവർക്ക് അന്തസ്സോടെയുള്ള വിടപറയലിന് അവസരമൊരുക്കാൻ, നാലു ചുവരുകൾക്കുളളിൽ തളർന്ന് കിടപ്പിലായവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനാണ് ഇത്തരം ഒരു സംരംഭം എന്ന് സംഘടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശിലാഫലകം അനാച്ഛാദന ചടങ്ങിനെ തുടർന്ന് യു. ടേൺ മ്യൂസിക് ബാൻ്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികളായ എ.ബി. സക്കീർ ഹുസൈൻ, ഷഫീർ കാരുമാത്ര, ഷഹിൻ കെ. മൊയ്‌ദീൻ, പി.കെ.എം. അഷ്റഫ്, പി.കെ. സുനിൽ കുമാർ, മെഹർബാൻ ഷിഹാബ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com