ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണവും പുനപ്രതിഷ്ഠയും നവീകരണ കലശവും നടക്കുന്നതിന്റെ ഭാഗമായി ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി. പ്രവാസി വ്യവസായി ഭാസി പാഴാട്ട് ശിലാസ്ഥാപനം നടത്തി. വാസ്തു ശാസ്ത്ര വിദഗ്ധൻ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് മേൽനോട്ടം വഹിച്ചു.
മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡണ്ട് അഡ്വ: ഡി. ശങ്കരൻകുട്ടി, നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു, ചന്ദ്രമോഹൻ മേനോൻ, കളത്തുംപടി ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് സെക്രട്ടറി മനോജ് കുമാർ മാടശ്ശേരി, ഇ. ജയരാമൻ, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണൻ, എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ, വിജയൻ ചിറ്റേത്ത്, കൃഷ്ണകുമാർ ടി.എൻ., ജയൻ അമ്പാടി, ഹരിനാഥ് കൊറ്റായിൽ, കിഷോർ പള്ളിപ്പാട്ട്, ശ്രീധർ തളിയക്കാട്ടിൽ, ഭരതൻ, പി. ഗോപിനാഥൻ, മാധവിക്കുട്ടി, ജയന്തി രാമചന്ദ്രൻ, വിശ്വനാഥമേനോൻ, കെ. രാഘവൻ നവീകരണ സമിതി ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com