ഇരിങ്ങാലക്കുട : കഥകളി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വച്ച് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കലാമണ്ഡലം രവികുമാറിന്റെ അധ്യക്ഷതയിൽ നടന്നു. ഡോ. സദനം കൃഷ്ണൻകുട്ടി ആശാൻ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സദനം കൃഷ്ണൻകുട്ടി ആശാൻ, കലാനിലയം രാഘവൻ ആശാൻ, കലാനിലയം ഉണ്ണികൃഷ്ണൻ ആശാൻ, കലാനിലയം രാമകൃഷ്ണൻ എന്നിവർ ഭദ്രദീപം കൊളുത്തി. കലാനിലയം സഞ്ജയ് ഈശ്വരപ്രാർത്ഥന ചൊല്ലി. കലാമണ്ഡലം രവികുമാർ ആചാര്യ അനുസ്മരണം നടത്തി.
കലാനിലയം രാഘവൻ ആശാൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി കലാമണ്ഡലം മനേഷ്, ജില്ലാ ട്രഷറർ ക്ഷമ രാജ എന്നിവർ സംസാരിച്ചു. എട്ടും,പത്തും വർഷങ്ങൾ ചിട്ടയോടെയും, നിഷ്ഠയോടും കൂടി കലകൾ പഠിച്ചിട്ട് ജോലി സാധ്യത കുറവായതിനാൽ കലാരംഗത്തേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതായും, അതിനു പരിഹാരമായി കഥകളി ഇതര കലാരൂപങ്ങൾ സർക്കാർ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കലകൾ പഠിച്ച് ഉപജീവനം തേടുന്ന കലാകാരന്മാർക്ക് ജോലി സാധ്യത ഉറപ്പ് വരുത്തണമെന്നും, RLV സംഗീത കോളേജിലേതു പോലെ സ്വാതി തിരുന്നാൾ സംഗീത കോളേജിലും, ചെമ്പൈ സംഗീത കോളേജിലും, ഇതര ആർട്സ് കോളേജുകളിലും കഥകളിയിലെ എല്ലാ വിഭാഗങ്ങൾക്കും ഫാക്കൽറ്റി അനുവദിക്കുന്നതിന് സർക്കാരിന് നിവേദനങ്ങൾ നൽകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കലാനിലയം രാമകൃഷ്ണൻ (കൺവീനർ), കലാനിലയം ഉദയൻ, ശ്രീമതി ക്ഷമാരാജ (കോ: കൺവീനർമാർ), കലാമണ്ഡലം ഹരി ആർ നായർ, കലാനിലയം ഹരിദാസ്, കലാനിലയം പ്രശാന്ത്, കലാനിലയം ദീപക് എന്നിവർ അടങ്ങിയ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി കലാനിലയം ഉദയൻ സ്വാഗതവും കലാനിലയം ഹരിദാസ് നന്ദിയും പ്രകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

