ഇരിങ്ങാലക്കുട : സൂര്യശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സിനിമ സീരിയൽ രംഗത്ത് 25 വർഷം പൂർത്തിയാക്കി, സംസ്കൃതം ഷോർട്ട് ഫിലിം സംസ്ഥാന പുരസ്കാരം ലഭിച്ച ഷാജു പൊറ്റക്കൽ സംവിധാനം ചെയ്യുന്ന ബാലൻ മാഷിൻ്റെ അറുപതാം പിറന്നാൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഔട്ട് പോസ്റ്റർ 2015ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് സി ബി ഷക്കീല ടീച്ചർ പ്രകാശനം ചെയ്തു.
പെൻഷനാകാൻ ഒരു വർഷം ബാക്കിനിൽക്കെ സ്വന്തം നാട്ടിലെ വിദ്യാലയത്തിലേക്ക് ട്രാൻസ്ഫറായി എത്തുന്ന ബാലൻ മാസ്റ്ററുടെ അറുപതാം പിറന്നാൾ വരെയുള്ള കഥയാണിത്. ഏത് പ്രശ്നത്തിനും പരിഹാരം കാണാനുള്ള മാഷിൻ്റെ കഴിവാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും.
സംസ്കൃതം ഷോർട്ട് ഫിലിം മത്സരത്തിൽ തിരക്കഥയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ച സുരേഷ് ബാബു താഴെക്കാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ബ്രിജേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

