മാകെയർ ഡയഗ്നോസ്റ്റിക്സ് & പോളിക്ലിനിക്, ഇരിങ്ങാലക്കുടയിൽ സൗജന്യ ജനറിക് മെഡിസിൻ വിതരണ പദ്ധതി ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന, മാകെയർ ഡയഗ്നോസ്റ്റിക്സ് & പോളിക്ലിനിക് ഇരിങ്ങാലക്കുടയിൽ സൗജന്യ ജനറിക് മെഡിസിൻ വിതരണ പദ്ധതി ആരംഭിക്കുന്നു . ആഗസ്റ്റ് 14-ന് രാവിലെ 9.30-ന് മാകെയറിൽ വെച്ച്, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ പദ്ധതി സമർപ്പണം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ നിർവഹിക്കും എന്ന് വാർത്താസമ്മേളനത്തിൽ മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് അറിയിച്ചു.

ദിവസം 25,000 രൂപ വില വരുന്ന സൗജന്യ ജനറിക് മെഡിസിൻ വിതരണവും സൗജന്യ ഡോക്ടർ (ഫിസിഷ്യൻ) പരിശോധനയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏകദേശം 90 ലക്ഷം രൂപ വാർഷിക ചെലവു കണക്കാക്കിയിരിക്കുന്ന ഈ പദ്ധതിയുടെ സേവനം ബി.പി.എൽ. കാർഡുടമകൾക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്

ഇരിങ്ങാലക്കുടയിലെ സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്ക് മികച്ച നിലവാരത്തിലുള്ള വൈദ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള വലിയൊരു സാമൂഹിക ഇടപെടലാണ് ഈ പദ്ധതി.

മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയും മാകെയറിന്റെ ചികിത്സാമികവും ആധാരമാക്കി, സാധാരണ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സംയുക്ത ദൗത്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

മാക്കയർ ഇരിങ്ങാലക്കുട ബിസിനസ് ഹെഡ് ജെറോം, സെന്റർ ഹെഡ് ബിബിൻ രാജ്, സെയിൽസ് ഹെഡ് ശ്രീജിത്ത് പി എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page